പിലാത്തറയില്‍ കാര്‍ തട്ടിയെടുത്ത് 25 ഗ്രാം സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു


പിലാത്തറ: സ്വർണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 25 ഗ്രാം സ്വർണവും കാറും തട്ടിയെടുത്ത പരാതിയില്‍ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.സംഭവത്തില്‍ രണ്ട് ഇന്നോവ കാറുകളിലെത്തിയ കണ്ടാലറിയാവുന്ന പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ അഞ്ചിന് പയ്യന്നൂർ സർവീസ് റോഡില്‍ വെച്ചാണ് സംഭവം. മഹാരാഷ്‌ട്ര വിറ്റ സാംഗ്ളി സ്വദേശി കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ച കെ.എല്‍ 58 എ എൻ 2059 കാറാണ് തട്ടിക്കൊണ്ടുപോയത്. സ്വർണ വ്യാപാരിയായ കുമാർ ജലന്ധർ നിഗം സാംഗ്ളിയില്‍ നിന്നും ഓടിച്ചു വന്ന കാർ ആറംഗ സംഘം തടഞ്ഞുനിർത്തി ഡോർ ഗ്ലാസ് തകർത്ത് ഭാര്യയേയും മക്കളെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കുകയും ഭാര്യയുടെ 25 ഗ്രാം തൂക്കം വരുന്ന നക്ലേസും കാറുമായി കടന്നു കളയുകയുമായിരുന്നു..
ഈ കാർ പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച്‌ സാധനങ്ങള്‍ പുറത്തെടുത്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. കാറില്‍ സ്വർണം ഉണ്ടെന്ന നിഗമനത്തിലാണ് കാർ കടത്തിക്കൊണ്ടുപോയി പരിശോധിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ചരാവിലെ പ്രഭാത സവാരി നടത്തുന്നവരാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട് പോലീസില്‍ അറിയിച്ചത്.
തലശേരിയില്‍ ഉള്‍പ്പെടെ സ്വർണ വ്യാപാരം നടത്തുന്ന കുമാർ ജലന്ധർ സംഭവം നടന്ന ഉടനെ കുടുംബവുമായി തലശേരിയിലേക്ക് പോവുകയും അക്രമം നടന്ന വിവരം തലശേരി പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസിൻ്റെ നിർദ്ദേശപ്രകാരം പരിയാരം പോലീസില്‍ ഹാജരായി മൊഴി നല്‍കിയത് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post