തളിപ്പറമ്പ്: തളിപറമ്പില്‍ ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പോലീസ് പിടിയില്‍. നൗഗോണ്‍ ജില്ലക്കാരായ നാച്ചില്‍ ഉധിന്‍ (33), ഇജാഗുര്‍ ഹഖ് (28) എന്നിവരെയാണ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ പിടികൂടിയത്.ഇന്നലെ രാത്രി 9.45നാണ് നാച്ചില്‍ ഉധിനെ 1.846 ഗ്രാം ബ്രൗണ്‍ഷുഗറുമായി തളിപ്പറമ്പ് നഗരസഭ ഓഫീസിന് സമീപം വെച്ച് പിടികൂടിയത്. ഇജാജുര്‍ ഹഖിനെ രാത്രി9 ന് എളമ്പേരംപാറയില്‍ വെച്ചാണ് പിടികൂടിയത്.
1.8780 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ ധനേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

Post a Comment