തിരുവനന്തപുരം: ഭരണചരിത്രത്തില്‍ മാറ്റത്തിനു വഴിതെളിച്ച് ഗവര്‍ണറുടെ ഔദ്യോഗിക വസതിയുടെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍.രാജ്‌ഭവന്റെ പേരുമാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ഇതനുസരിച്ച് ഗവര്‍ണര്‍മാരുടെ വാസസ്‌ഥലവും ഓഫീസുമായ രാജ്‌ഭവനുകള്‍ക്ക് രാജ്യമാകെ ലോക്‌ഭവന്‍ എന്നോ ലോക്‌നിവാസ് എന്നോ പേരുമാറ്റാമെന്നാണു കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ ലോക്‌ഭവന്‍ എന്നാകും പേര്.
പേരുമാറ്റത്തിന്റെ ഔദ്യോഗിക വിജ്‌ഞാപനം, ഭരണനടപടികള്‍, കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അംഗീകാരം തുടങ്ങിയ ഘട്ടങ്ങള്‍ പൂര്‍ത്തിയായാല്‍ ലോക്‌ഭവന്‍ കേരളത്തിന്റെ ഭരണരേഖകളില്‍ ഔദ്യോഗികമായി സ്‌ഥിരമാകും. പശ്‌ചിമ ബംഗാളിലും രാജ്‌ഭവന്‍ എന്ന പേര് ലോക്‌ഭവന്‍ എന്നാക്കി ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉത്തരവിറക്കിയിട്ടുണ്ട്.
Post a Comment