കാസർഗോഡ്: ജില്ലാ കളക്ടർ കെ. ഇമ്ബശേഖറിന്റെ പേരും ചിത്രവുമായി വീണ്ടും വ്യാജ വാട്സാപ്പ് അക്കൗണ്ട്. ഇമ്ബശേഖർ കെ, ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് ആൻഡ് കളക്ടർ എന്ന പേരില്‍ വിയറ്റ്നാമില്‍ നിന്നാണ് ഉദ്യോഗസ്ഥർക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ വന്നത്.
എവിടെയാണുള്ളതെന്ന കാര്യം അന്വേഷിച്ചതിനു ശേഷം ചില അക്കൗണ്ടുകളിലേക്ക് പണമയക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. താൻ ഒരു അത്യാവശ്യ യോഗത്തിലാണെന്നും വൈകുന്നേരത്തിനു മുമ്ബ് പണം തിരിച്ചുനല്കാമെന്നും പറയുന്നുണ്ട്.
ഇത്തരത്തില്‍ കളക്ടറുടെ ഭാഗത്തുനിന്ന് ഒട്ടും പ്രതീക്ഷിക്കാനാവാത്ത തരത്തിലുള്ള മെസേജുകള്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥർ കളക്ടറേറ്റില്‍ വിവരമറിയിക്കുകയായിരുന്നു. ഈ അക്കൗണ്ടും നമ്ബറും വ്യാജമാണെന്നും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അതിനെതിരേ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. നേരത്തേ കളക്ടർ ഇമ്ബശേഖറിന്റെ പേരും ചിത്രവുമായി ശ്രീലങ്കയില്‍ നിന്നും സമാനമായ രീതിയില്‍ വ്യാജ വാട്സാപ്പ് സന്ദേശങ്ങള്‍ വന്നിരുന്നു.
Post a Comment