കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ SIR സമയ പരിധി നീട്ടി; കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16ന്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആർ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 16 വരെയാണ് നീട്ടിയത്.എന്യൂമെറേഷൻ ഫോമുകള്‍ ഡിസംബർ 11വരെ നല്‍കാം. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും.
തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തില്‍ രാഷ്ട്രീയ പാർട്ടികള്‍ എതിർപ്പ് ആവർത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിർപ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാർട്ടികള്‍. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. SIR ല്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേല്‍ക്കർ യോഗത്തെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post