ആലക്കോട് പെരുനിലത്ത് വൈദ്യുതി തൂൺ ബൈക്കിന് മുകളിലേക്ക് വീണു
ആലക്കോട്: കനത്ത കാറ്റിലും മഴയിലും വൈദ്യുതി തൂൺ റോഡരികിൽ നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് പതിച്ചുവെങ്കിലും ഭാഗ്യം കൊണ്ട് അപകടമൊഴിവായി. ആലക്കോട് പെരുനിലം അംഗൻവാടിക്ക് സമീപം ഇന്നലെയാണ് സംഭവം. പെരുനി ലത്തെ ജയേഷിൻ്റെ ബൈക്കിന് മുകളിലേക്കാണ് വൈദ്യുതിതൂൺ വീണത്. ബൈക്ക് നിർത്തിയിട്ട് ജയേഷ് സമീപത്തേക്ക് നടന്നുനീങ്ങിയതിന് തൊട്ടുപിന്നാലെയാണ് വൈദ്യുതി തൂൺ ബൈക്കിന് മുകളിൽ പതിച്ചത്. പെരുനിലത്ത് കാറ്റിലും മഴയിലും വ്യാപകനാശമാണ് സംഭവിച്ചത്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. നിരവധി കാർഷിക വിളകൾ നശിച്ചു.
Post a Comment