നിയമലംഘനങ്ങൾ കുറയുന്നു; ഇന്നത്തെ എഐ ക്യാമറ നിയമലംഘന കണക്ക് പുറത്ത്

 


എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് 5 മണിവരെ 39,449 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു. 9868 കേസുകളാണ് കുറഞ്ഞത്. 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ. 601 നിയമലംഘനങ്ങൾ നടന്ന വയനാടാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post