മാവേലിക്കരയില്‍ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

 


ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്.

പിതാവ് മഹേഷ് ആണ് മകളെ കൊലപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മഹേഷിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന. മഹേഷിന്റെ ഭാര്യ നേരത്തേ ജീവനൊടുക്കിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. 

ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു.ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്.


ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. 

വിദേശത്തായിരുന്നു മഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്. 

നിങ്ങള്‍ അറിയാൻ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങളുടെ ടെലിഗ്രാമില്‍ അന്വേഷണം

Post a Comment

Previous Post Next Post