സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സുല്‍ത്താന്‍ബത്തേരി ഒന്നാംമൈല്‍ സ്വദേശി മുഹമ്മദ് അഹനസാണ് മരിച്ചത്.ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി പത്തരയോടെ മരണപ്പെടുകയായിരുന്നു.
നേരത്തേ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment