ആലക്കോട്: കെ.എസ്.ഇ.ബി ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (07/11/2026, ശനിയാഴ്ച) വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
33 കെ.വി. ആലക്കോട് ഫീഡറിൽ തളിപ്പറമ്പ് ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആലക്കോട് 33 കെ.വി. സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവൃത്തി സമയം.
ഈ സമയത്ത് മറ്റ് സബ്സ്റ്റേഷനുകളിൽ നിന്നും ബാക്ക് ഫീഡ് വഴിയാണ് വൈദ്യുതി വിതരണം ക്രമീകരിക്കുന്നത്. അതിനാൽ വോൾട്ടേജ് കുറയാനും ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Post a Comment