'ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാര്‍'; കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി


കൊച്ചി: കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലില്‍ പൊലീസിനെ നിർത്തിപ്പൊരിച്ച്‌ ഹൈക്കോടതി.

സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതിയുടെ ചോദ്യം. കാക്കനാട് അപകടത്തില്‍ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്റെ പരാജയമാണെന്ന് കോടതി വിമർശിച്ചു. ഡ്രൈവർമാർ റോഡിലെ ഉടമകള്‍ അല്ല, കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ക്രിമിനലുകളെ ജീവനക്കാരാക്കുന്ന ബസ് ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചു. സ്വകാര്യബസ് ഇടിച്ച്‌ മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.

കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കാക്കനാട് സ്വകാര്യബസിടിച്ച്‌ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് നില്‍ക്കാനാവാത്തതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നടക്കാൻ നടപ്പാതകള്‍ എവിടെയെന്നും യാത്രക്കാർക്ക് സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.

അപകടമുണ്ടായാല്‍ ഇനി വാഹനം ഓടിക്കാൻ ആകില്ലെന്ന ഭയം ഡ്രൈവർമാർക്ക് ഉണ്ടാകണമെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പൊലീസ് നടപടി എടുത്തില്ലെങ്കില്‍ ജനം ശബ്ദം ഉയർത്താൻ ആവശ്യപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു. ബസ് ഉടമകള്‍ക്ക് ജീവനക്കാർ ക്രിമിനലുകളാണെന്ന് അറിയാമോ എന്ന് ചോദിച്ച കോടതി, കാക്കനാട് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ എത്ര കേസുകള്‍ ഉണ്ടെന്ന് കോടതി ചോദിച്ചു. ഡ്രൈവർമാർ റോഡിലെ കാലന്മാരാണെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു.നടപ്പാതകള്‍ സ്ഥാപിക്കാത്തതില്‍ കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ അന്ത്യശാസനം.

ഫുട്പാത്ത് സ്ഥാപിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു. ഇനിയും നടപ്പാതകള്‍ സ്ഥാപിച്ചില്ലെങ്കില്‍ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറി�

Post a Comment

Previous Post Next Post