നടുവിൽ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു

 



നടുവിൽ: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. മണ്ടളം സ്വദേശി പരേതനായ മരങ്ങാട്ട് നടയിൽ ഗോപാലന്റെ ഭാര്യ ശാന്ത (76) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മണ്ടളം ടൗണിലായിരുന്നു അപകടം. ഇരിട്ടി – ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ശാന്തയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post