പെട്രോളിലെ അളവില്‍ കൂടുതല്‍എഥനോള്‍ : കണ്ണൂരിലെ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തും


കണ്ണൂർ: പെട്രോളിലെ എഥനോള്‍ അളവിലെ വർദ്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂരിലെ പെട്രോള്‍ പമ്പുകളില്‍എഥനോള്‍ പരിശോധന‌ നടത്തും.

തിങ്കളാഴ്ച്ച രാവിലെ മുതലാണ് കണ്ണൂർ ഉള്‍പ്പെടെയുള്ള നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് മറ്റുള്ളവ.പമ്പുകളില്‍ നിന്ന് ആറു വീതം സാമ്പിളുകള്‍ ശേഖരിക്കും. എഥനോള്‍ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നല്‍കി. എഥനോള്‍ അളവ് കൂടുതല്‍ ഉണ്ടെങ്കില്‍ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. പെട്രോള്‍ ഉല്‍പന്നങ്ങളില്‍ കൂടുതല്‍ അളവില്‍ എഥനോള്‍ കലർത്തുന്നുവെന്ന പരാതിയില്‍ സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷന് പരിശോധനയ്ക്ക് നിർദേശം നല്‍കിയത്.മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് മന്ത്രി നിർദേശം നല്‍കിയത്. കർണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.

Post a Comment

Previous Post Next Post