പരിയാരം പാണപ്പുഴയില്‍ വീട്ടമ്മയ്ക്ക് സ്കൂട്ടറില്‍ ലിഫ്റ്റ് നല്‍കി മാല പൊട്ടിച്ചു രക്ഷപെട്ടകേസിലെ പ്രതി അറസ്റ്റില്‍

പരിയാരം : പാണപ്പുഴയില്‍ സ്കൂട്ടറില്‍ വീട്ടമ്മയ്ക്ക് ലിഫ്റ്റ് നല്‍കി ഒന്നരപ്പവൻ സ്വർണ്ണമാല തട്ടിപ്പറിച്ചു രക്ഷപെട്ട കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ്പൂവ്വം സ്വദേശി മർഷാദാണ് (29) പിടിയിലായത് ശനിയാഴ്ച്ച രാവിലെ 7. 10ന് സ്‌കൂട്ടറില്‍ വീട്ടമ്മക്ക് ലിഫ്റ്റ് നല്‍കി പാണപ്പുഴയില്‍ വച്ച്‌ ഒന്നരപ്പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്തു ഇയാള്‍ രക്ഷപെടുകയായിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ചു പരിയാരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാതമംഗലം താമശ്ശേരിയില്‍ കോഴിക്കടയില്‍ ജോലി ചെയ്യുന്നയാളാണ് മർഷാദ് സംഭവ ദിവസംരാവിലെ എടക്കോം ഏര്യം വഴി മാതമംഗലത്തേക്ക് വരുമ്പോഴാണ് കണാരം വയലിലെ ശാന്തയെ ( 45)തൻ്റെ സ്‌കൂട്ടറില്‍ കയറ്റി പാണപ്പുഴയെത്തുമ്പോള്‍ ആള്‍ക്കാരില്ലാത്ത ഇടറോഡിലേക്ക് കയറി ഒന്നരപ്പവൻ മാല പൊട്ടിച്ചെടുത്തു പ്രതി രക്ഷപ്പെടുകയായിരുന്നു.


സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മറ്റുമുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പരിയാരം പോലീസ് ഇയാളെ തിരിച്ചറിയുകയും ഞായറാഴ്ച്ച രാവിലെ 10 ന് പൂവ്വത്ത് നിന്നും പിടികൂടുകയും ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post