തളിപ്പറമ്പ്: ഓണ്‍ലൈൻ തട്ടിപ്പില്‍ മോറാഴ സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
മോറാഴ ഡ്രീം വില്ലയിലെ കെ. പത്മനാഭൻ്റെ 2,69,500 രൂപയാണ് നഷ്ടമായത്. ഇദ്ദേഹം ഫ്ലിപ്‌കാർട്ടില്‍ ഓർഡർ ചെയ്‌ത് കിട്ടിയ ചെരിപ്പ് അളവ് ശരിയല്ലാത്തതിനാല്‍ തിരിച്ചു നല്‍കുന്നതിനായി ഫ്ലിപ്‌കാർട്ട് അക്കൗണ്ടില്‍ റിട്ടേണ്‍ മെസ്സേജ് അയച്ചിരുന്നു.പിക്ക് അപ് റീ ഷെഡ്യൂള്‍ ചെയ്യുന്നതിനായി ഇക്കഴിഞ്ഞ അഞ്ചാം തീയതി ഒരു നമ്പറില്‍ നിന്ന് കോള്‍ വരികയും അതേ സമയം വേറൊരു നമ്പറില്‍ നിന്ന് വാട്‌സ്‌ആപ്പ് വീഡിയോ കോള്‍ വരികയും ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള വിവിധ അക്കൗണ്ടുകളില്‍ നിന്നുമായി മൊത്തം 2,69,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment