ഇരട്ട മരണത്തില്‍ നടുങ്ങി മട്ടന്നൂര്‍: മകൻ അമ്മയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്


മട്ടന്നൂർ: ഇരട്ട മരണത്തില്‍ നടുങ്ങി മട്ടന്നൂർ നഗരം. അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകൻ ജീവനൊടുക്കി വാർ ത്തയാണ് വിമാന താവള നഗരത്തെ നടുക്കിയത്.മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന് പുറക് വശത്തെ ലയണ്‍സ് ക്ലബ് റോഡിലെ നന്ദനം വീട്ടില്‍ റിട്ട.

അധ്യാപികയായ ജ്യോതി (57) യാണ് കൊല്ലപ്പെട്ടത്. മകൻ നവിൻ കൃഷ്‌ണ (22) ഇവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
റിട്ട. കെ.എസ്. ഇ.ബി ജീവനക്കാരൻ ജയകൃഷ്‌ണൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട ജ്യോതി. ജയകൃഷ്‌ണൻ രാവിലെ അമ്പലത്തില്‍ പോയിരുന്നു. ഈ സമയത്താണ് സംഭവം.
പത്ത് മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഇരുവരും വെട്ടേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്നതാണ് ജയകൃഷ്‌ണൻ കണ്ടത്. വീട്ടിന്റെ മുകള്‍നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ജയകൃഷ്‌ണൻ്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മട്ടന്നൂർ പൊലി സെത്തിയത്. പൊലിസ് ഇരുവരെയും തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാവുമ്പടിസി.എച്ച്‌. മുഹമ്മദ്കോയ സ്മാരക സ്‌കൂളിലെ റിട്ട. പ്രധാനനധ്യാപികയാണ്ജ്യോതി. കഴിഞ്ഞ മാർച്ചിലാണ് ഇവർ വിരമിച്ചത്. പി എസ് സി പരീക്ഷ എഴുതുന്നതിന് വേണ്ടി സ്വകാര്യ സ്ഥാപനത്തില്‍ കോച്ചിങ്ങിന് പോവാറുണ്ട് നവീൻ . കഴിഞ്ഞ ഒരാഴ്ച്ച മുൻപെ ഡിപ്രഷന് ഇയാള്‍ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട
വാക് തർക്കത്തിനിടെ മകൻ അമ്മയെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തുകയും സ്വയം മരിക്കുകയും ചെയ്തു വെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

Post a Comment

Previous Post Next Post