തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളില്‍ നടപടികള്‍ അതിവേഗത്തിലാക്കാൻ കേരള പൊലീസില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു.
‘എച്ച്.എം ആക്‌ട്സ്’ എന്ന പേരില്‍ തയാറാക്കിയ ഡിജിറ്റല്‍ പെറ്റിഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതികള്‍ കൃത്യമായി രേഖപ്പെടുത്താനും മേല്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും സാധിക്കും.
പരാതികളില്‍ സ്വീകരിച്ച നടപടികള്‍ നിരീക്ഷിക്കാനും വിവരങ്ങള്‍ പരാതിക്കാരനെ തത്സമയം അറിയിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. അടിയന്തര പ്രാധാന്യമുള്ള പരാതികളില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ നേരിട്ട് നിർദ്ദേശങ്ങള്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്. ഇതിനുപുറമേ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനായി ‘ഹോംസ്’ എന്ന പേരില്‍ പുതിയ ഡാഷ്‌ബോർഡും പ്രവർത്തനസജ്ജമായി. പ്രധാന കുറ്റകൃത്യങ്ങളുടെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ഒരു സ്‌ക്രീനില്‍ തെളിയുന്നതിനൊപ്പം പ്രധാന കേസുകള്‍ അലേർട്ടുകളായി ആഭ്യന്തരമന്ത്രിക്ക് നേരിട്ട് അറിയാനാകും.
Post a Comment