കണ്ണൂർ: ദീപാവലിയോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.
ഏഴിനാണ് പ്രത്യേക സർവീസ് നടത്തുന്നതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള 06545 നമ്പർ സ്പെഷ്യൽ ട്രെയിൻ ഏഴിന് പുലർച്ചെ 12.05ന് എസ് എം വി ടി ബംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പകൽ രണ്ടിന് കണ്ണൂരിലെത്തും.
മടക്കയാത്രയിൽ 06546 ഏഴിന് നമ്പർ ട്രെയിൻ വൈകീട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് എട്ടിന് രാവിലെ 9.45ന് എസ് എം വി ടി ബംഗളൂരുവിൽ എത്തും.
Post a Comment