വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

 


ശ്രീകണ്ഠാപുരം: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠാപുരം കോട്ടൂരിലെ സി.പി. പോക്കറിന്റെയും കെ.വി. റമീസയുടെയും മകൾ ഫാത്തിമത്ത് റന്ന (24) ആണ് മരിച്ചത്.

വരുന്ന ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. യുവതിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി.

Post a Comment

Previous Post Next Post