റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പ്രശസ്തനോ കോടീശ്വരനോ ഒന്നുമല്ല, ജീവിതപങ്കാളിയെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച്‌ താരം!


തന്റെ പുതിയ ജീവിതവിശേഷവും സന്തോഷവാർത്തയും ആരാധകരുമായി പങ്കുവച്ച്‌ ഗായിക റിമി ടോമി. താൻ വീണ്ടും വിവാഹിതയാകുന്നു എന്ന വിവരമാണ് താരം അറിയിച്ചത്.
2026-ല്‍ തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്തിയെന്നും, കുടുംബവും മറ്റെല്ലാ സൗഭാഗ്യങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും ഒരു ജീവിതപങ്കാളിയുടെ കുറവ് വലിയൊരു വിടവായി താൻ അനുഭവിച്ചിരുന്നുവെന്നും റിമി വ്യക്തമാക്കി. പങ്കാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ എല്ലാവരെയും അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

കോഴിക്കോട് വെച്ചാണ് റിമി ഈ വീഡിയോ പങ്കുവെച്ചത്. പതിനഞ്ചാം വയസ്സ് മുതല്‍ തന്റെ ജീവിതവും കുടുംബവും ജനങ്ങള്‍ കാണുന്നതാണെന്നും സിനിമയില്‍ പാടാൻ തുടങ്ങിയത് മുതല്‍ ജീവിതത്തിലുണ്ടായ എല്ലാ കാര്യങ്ങളും ആരാധകർക്ക് അറിയാവുന്നതാണെന്നും റിമി പറഞ്ഞു. തനിക്ക് സന്തോഷം നല്‍കുന്ന പുതിയൊരു കാര്യം സംഭവിക്കുമ്പോള്‍ അത് കേള്‍ക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ പ്രേരണയായത്. മുൻപ് പ്രചരിച്ച വ്യാജ വാർത്തകള്‍ തിരുത്തിയതും കാനഡയിലെ പരിപാടിക്കിടെ രണ്ടാം വിവാഹത്തെക്കുറിച്ച്‌ കാണികളോട് ചോദിച്ചതുമെല്ലാം താരം സന്ദർഭവശാല്‍ പരാമർശിച്ചു.

Post a Comment

Previous Post Next Post