ജനങ്ങള്‍ക്ക് വീണ്ടും വിലക്കയറ്റ പ്രഹരം! സിലിണ്ടര്‍ വില തുടര്‍ച്ചയായി മൂന്നാം മാസവും കൂട്ടി


കൊച്ചി:  രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു.

കൊച്ചിയില്‍ സിലിണ്ടറിന് 12.50 രൂപ വർദ്ധിച്ച്‌ പുതിയ വില 2,480.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 10 രൂപ മുതല്‍ 17 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്. എന്നാല്‍ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.അതേസമയം, പ്രവാസികള്‍ക്ക് ആശ്വാസമേകി യുഎഇയില്‍ നവംബർ മാസത്തേക്കുള്ള ഇന്ധനവില കുറച്ചു.

മൂന്ന് മാസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷമാണ് യുഎഇ ഇന്ധനനിരക്ക് കുറച്ചിരിക്കുന്നത്. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് വില കുറയുന്നത്.പുതുക്കിയ നിരക്കുകള്‍ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹവും (ഒക്ടോബറില്‍ 4.40 ദിർഹം), സ്പെഷ്യല്‍ 95 പെട്രോളിന് 4.04 ദിർഹവും (മുമ്പ് 4.28 ദിർഹം), ഇ-പ്ലസ് 91 പെട്രോളിന് 3.97 ദിർഹവുമാണ് (മുമ്പ് 4.21 ദിർഹം) പുതിയ വില. ഡീസല്‍ നിരക്ക് ലിറ്ററിന് 4.80 ദിർഹത്തില്‍ നിന്ന് 4.75 ദിർഹമായി കുറഞ്ഞു. യുഎഇയില്‍ ഇന്ധനനിരക്ക് താഴ്ന്നത് സാധാരണക്കാരുടെയും പ്രവാസികളുടെയും പ്രതിമാസ കുടുംബ ബജറ്റിന് വലിയ ആശ്വാസമാകും.

Post a Comment

Previous Post Next Post