കണ്ണൂർ: ജില്ലയിലെ റോഡുകളിൽ വാഹനാപകടങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. നാൽപ്പതോളം പേർ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഏറ്റവുമൊടുവിൽ കണ്ണൂർ-കൂത്തുപറമ്പ് പാതയിലെ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് മുണ്ടയാട് വയൽപുര സ്വദേശി പി. സരസൻ (54) മരണപ്പെട്ടു.
കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലുണ്ടായ പ്രധാന അപകടങ്ങൾ:
* ഒക്ടോബർ 1: കൂത്തുപറമ്പ് പഴയനിരത്ത് ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര്യാട്ടുപറമ്പ് സ്വദേശി കെ.പി. നബീൽ (29) അന്തരിച്ചു.
* ഒക്ടോബർ 3: നടുവിൽ മണ്ടളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മണ്ടളം സ്വദേശിനി ശാന്ത (76) മരണപ്പെട്ടു. അന്നേദിവസം തന്നെ ആലക്കോട് കൂളാമ്പിയിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയും മരണപ്പെട്ടു
* ഒക്ടോബർ 11: മട്ടന്നൂർ ചാവശ്ശേരി പഴയ പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടറിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ കണിയാംപറമ്പിൽ എൻ. ഗോപാലൻ (74) ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
* ഒക്ടോബർ 15: നടാൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പ്രമുഖ വ്ലോഗർ ശിവത്തിൽ അനൂപും സുഹൃത്ത് ഷബീറും മരണപ്പെട്ടു.
Post a Comment