ഇടിഞ്ഞിടിഞ്ഞ് ഇതെങ്ങോട്ടാ പൊന്നേ.., പവന് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 90,000 ത്തിലേക്ക്?

 


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയുമായി.

1,00,920 രൂപയായിരുന്നു ഇന്നലത്തെ വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്.

പശ്ചിമേഷ്യയില്‍ സംഘർഷം വീണ്ടും ശക്തമായതും യുഎസ് ഫെഡറല്‍ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് സ്വർണവിപണിയില്‍ തിരിച്ചടിയായത്. ഇതോടെ സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവുകളിലൊന്നിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ നേരിയ വർധനയ്ക്ക് പിന്നാലെയാണ് സ്വർണവില വീണ്ടും കുത്തനെ താഴ്ന്നത്. അന്ന് ഗ്രാമിന് 200 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിലയിടിവ് തുടർന്നാല്‍ പവൻ വില വൈകാതെ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Post a Comment

Previous Post Next Post