മാക്കൂട്ടം ചുരം പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

 


കണ്ണൂര്‍: മാക്കൂട്ടം ചുരം പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

പെരുമ്പാടി ചെക്ക്‌പോസ്റ്റിന് സമീപമാണ് അപകടം.

തീപ്പിടിത്തം ഉണ്ടായ ഉടന്‍ കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു. ഇരിട്ടിയില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേന തീ കെടുത്തി. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയം.

Post a Comment

Previous Post Next Post