കണ്ണൂർ: പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഭാഗമായി നവംബർ 22ന് ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള 1,35,142 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കും.1,655 അതിഥിത്തൊഴിലാളി കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും.
ഇതിനായി ജില്ലയില്‍ 1,586 വാക്സിനേഷൻ ബൂത്തുകള്‍ പ്രവർത്തിക്കും.
കൂടാതെ 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈല്‍ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകള്‍ വഴി വാക്സിൻ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കാനായി 4,137 ഹൗസ് ടു ഹൗസ് വളൻ്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.കൂടാതെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 519 സൂപ്പർ വൈസർമാരും 3,465 ബുത്ത് വളൻ്റിയർമാരും കാമ്പയിനില്‍ പങ്കാളിയാകും.
Post a Comment