നടുവിൽ: മണ്ടളം ടൗണിൽ സ്വകാര്യ ബസിടിച്ച് മരിച്ച വയോധികയുടെ സംസ്കാരം നാളെ (ഞായർ) വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. മണ്ടളം സ്വദേശി പരേതനായ മരങ്ങാട്ടുനടയിൽ ഗോപാലന്റെ ഭാര്യ ശാന്ത (76) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരിട്ടി – ചെറുപുഴ റൂട്ടിലോടുന്ന ബസ് ശാന്തയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മക്കൾ: പരേതനായ സുരേഷ് (റിട്ട. ജീവനക്കാരൻ, നടുവിൽ സർവീസ് സഹകരണ ബാങ്ക്), സതി, പുഷ്പ.
മരുമക്കൾ: സിന്ധു, ജയപ്രകാശ് (കോട്ടയം), പ്രസാദ് (മണത്തണ).

Post a Comment