കണ്ണൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

 


ഇരിട്ടി: കണ്ണൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തില്‍ ഹൗസില്‍ കെ ജാനകി (92) ആണ് മരിച്ചത്.കടന്നല്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു.

Post a Comment

Previous Post Next Post