നവദമ്പതികളുടെ മൃതദേഹങ്ങള്‍ താപി നദിയില്‍, കാലുകള്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍

 


മുബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ താപി നദിയുടെ അടിത്തട്ടില്‍ കാലുകള്‍ ഇരുമ്പു ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ നവദമ്പതികളു മൃതദേഹങ്ങള്‍ കണ്ടെത്തി.ജല്‍ഗാവ് ജില്ലയിലെ അമല്‍നേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീല്‍, സ്വപ്ന പാട്ടീല്‍ എന്നിവരാണ് മരിച്ചത്.

കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം പൂട്ടിട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് അധികൃതർ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയവിവാഹം കഴിച്ചത്. ധുലെ ജില്ലയിലെ സാവല്‍ദെ മേഖലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇരുവരുടെയും കാലുകള്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിക്കുകയും അതില്‍ പൂട്ടിടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post