കളമശേരി കൂട്ടബലാത്സംഗക്കേസ്; പ്രതി അമ്മുവും ശ്രീരാജിന്റെ ഇര, പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികള്‍, സ്പാ ഉടമയുടെ ഞെട്ടിക്കുന്ന കെണി!

 


കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ അതിക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് പൊലീസ് .പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി വലയിലാക്കുന്ന ശ്രീരാജും സംഘവും ഇവരെ പീഡനത്തിനിരയാക്കുകയും പിന്നീട് മറ്റുള്ളവര്‍ക്ക് എത്തിച്ചുനല്‍കുകയുമായിരുന്നു. ഈ യുവതി ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നിരവധി പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. തങ്ങള്‍ അകപ്പെട്ടുപോയ അവസ്ഥയോര്‍ത്ത് പലരും പൊട്ടിക്കരഞ്ഞതായി പൊലീസ് പറയുന്നു. നിലവില്‍ അഞ്ചു കേസുകളില്‍ പ്രതിയായ ശ്രീരാജ്, ജോലിക്കായി വിളിച്ചുവരുത്തിയ ശേഷം രാസലഹരിയും മദ്യവും നല്‍കി പീഡിപ്പിക്കുകയാണ് പതിവ്. രക്ഷപ്പെടാന്‍ വഴിയില്ലാതെ കൂടെ നില്‍ക്കേണ്ടി വന്ന പ്രതിയായ യുവതിയും ഈ രീതിയിലാണ് സംഘത്തിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post