കണ്ണൂർ ടൗണില്‍ ഇന്ന് ഹർത്താല്‍. സിപിഎമ്മാണ് ഹർത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹർത്താല്‍.
സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ പി സഹദേവന്റെ വിയോഗത്തില്‍ ആദരസൂചകമായാണ് ഹർത്താല്‍ ആചരിക്കുക. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രമാണ് ഹർത്താല്‍ ആചരിക്കുക.
അതേസമയം ഹോട്ടലുകള്‍, വാഹനങ്ങള്‍, മറ്റ് അത്യാവശ്യ സർവീസുകള്‍ എന്നിവയെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യർത്ഥിക്കുകയും ചെയ്തു.
Post a Comment