മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പൊന്മള സ്വദേശികളായ ജിൻസിന, ജിബിൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ട് ആറുമണിയോടെ മലപ്പുറം ദേശീയപാതയിലെ വി.കെ പടിയിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം.
പൊലിസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment