ലൂണയും പുത്തൻ പിള്ളേരും കളി മാറ്റുമോ? ജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും


ഗുവാഹത്തി: ഐഎസ്‌എല്ലില്‍ ജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍.ആദ്യ മത്സരത്തില്‍ ബഗാനെ തോല്‍പ്പിച്ചെത്തുന്ന നോർത്ത് ഈസ്റ്റ്, ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും.
പുതിയ സീസണില്‍ പുതിയ ഉടമകളുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ നേടിയത് തകർപ്പൻ ജയം. ഇൻ്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്ത കൊമ്പന്മാർ പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. മുന്നൊരുക്കത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെങ്കിലും കളിക്കളത്തില്‍ ശിഷ്യന്മാർ പുറത്തെടുത്ത പ്രകടനം പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്. ആ മികവ് ഗുവാഹത്തിയിലും ആവർത്തിക്കുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post