നായയെ ഓടിക്കുന്നതിനിടയില്‍ വീടിനു മുകളില്‍ നിന്നും വീണ് പരുക്കേറ്റയാള്‍ മരിച്ചു


കാസര്‍കോട് | നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകള്‍നിലയില്‍ കയറിയ നായയെ ഓടിക്കുന്നതിനിടയില്‍ തെന്നിവീണ് പരുക്കേറ്റ വയോധികന്‍ മരിച്ചു.പടന്ന മൂസഹാജി മുക്കിലെ ടി എം എ സ്റ്റോര്‍ ജീവനക്കാരന്‍ പയ്യന്നൂര്‍ പെരുമ്പ തോട്ടുകരയിലെ പുള്ളയില്‍ മുഹമ്മദ്കുഞ്ഞി( 67)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം
ജോലി ചെയ്യുന്ന കടയുടെ സമീപത്തെ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ്കുഞ്ഞി നായയെ ഓടിക്കാന്‍ ചെന്നത്. തുടര്‍ന്ന് നായയെ ഓടിക്കുന്നതിനിടെ ഒന്നാം നിലയില്‍നിന്ന് തെന്നി വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു മരണം.

Post a Comment

Previous Post Next Post