പതിനാറുകാരിയെ ബന്ധുക്കള്‍ കോവളത്തെ സ്‌പായില്‍ വിറ്റു; ലൈംഗിക പീഡനത്തിനിരയായി, രണ്ടുപേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: കോവളത്തെ സ്‌പായിലേയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു.പത്തോളം സ്‌പാകള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. ആന്ധ്രാ സ്വദേശിനിയാണ് പതിനാറുകാരി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു. കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.
ജൂലായ് മുതല്‍ വിവിധ സ്‌പാകളിലായി പെണ്‍കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഒരു സ്‌പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

Post a Comment

Previous Post Next Post