ഗിന്നസ് റെക്കോര്‍ഡ് ജേതാവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ സെലിബ്രിറ്റി ഷെഫ് ദാമു അന്തരിച്ചു


ചെന്നൈ: പ്രശസ്ത സെലിബ്രിറ്റി ഷെഫും അധ്യാപകനുമായ പദ്മശ്രീ ദാമോദരൻ കോതണ്ഡരാമൻ (ഷെഫ് ദാമു - 72) അന്തരിച്ചു. തമിഴ്‌നാടിന്റെ തനത് പാചകരീതികളെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം ചെന്നൈയിലാണ് വിടവാങ്ങിയത്.

2025-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഷെഫ് ദാമു, ഇടവേളയില്ലാതെ തുടർച്ചയായി 24 മണിക്കൂർ കൊണ്ട് 617 വിഭവങ്ങള്‍ പാചകം ചെയ്താണ് ഗിന്നസ് ലോക റെക്കോർഡ് കൈവരിച്ചത്.
1977-ല്‍ തമിഴ്‌നാട് വിനോദസഞ്ചാര വകുപ്പില്‍ നിന്നാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. 1986-ല്‍ അധ്യാപന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, വിജയ് ടിവിയിലെ ‘കുക്ക് വിത്ത് കോമാളി’ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലെ വിധികർത്താവെന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ഒട്ടനവധി പാചക ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.

Post a Comment

Previous Post Next Post