കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ച മുതൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 


കണ്ണൂർ: സി.പി.എം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ലാ സമ്മേളനം കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ കർശന ഗതാഗത നിയന്ത്രണവും ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾ വിവിധ റൂട്ടുകളിലൂടെ തിരിച്ചുവിടും.

വാഹനങ്ങളുടെ വഴിതിരിച്ചുവിടൽ റൂട്ടുകൾ:

 * കാസർഗോഡ് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ:

   തളിപ്പറമ്പ് ചിറവക്കിൽ നിന്ന് തിരിഞ്ഞ് ഇരിക്കൂർ, ചാലോട് വഴി തലശ്ശേരി ഭാഗത്തേക്ക് പോകണം.

 * പഴയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ:

   പുതിയതെരുവിൽ നിന്ന് തിരിഞ്ഞ് മയ്യിൽ, ചാലോട് വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടന്നുപോകേണ്ടതാണ്.

 * തലശ്ശേരിയിൽ നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ:

   മേലെ ചൊവ്വയിൽ നിന്ന് മുണ്ടയാട്, കക്കാട്, പുതിയതെരു വഴി കടന്നുപോകണം.

 * തലശ്ശേരിയിൽ നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ:

   ചാലോട്, ഇരിക്കൂർ, തളിപ്പറമ്പ് വഴി തിരിഞ്ഞുപോകണം.

ഉച്ചയ്ക്ക് രണ്ട് മണി മുതൽ കണ്ണൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങൾക്കും കർശന നിയന്ത്രണം ബാധകമായിരിക്കും. യാത്രക്കാരും പൊതുജനങ്ങളും ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post