ടൂറിസ്റ്റ് ബസ്സില്‍ കടത്താന്‍ ശ്രമിച്ച 30 കിലോയിലധികം കഞ്ചാവ് പിടികൂടി; നാല് എരുമേലി സ്വദേശികള്‍ പിടിയില്‍


കോട്ടയം: ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കടത്തിക്കൊണ്ടുവന്ന 30 കിലോഗ്രാമിലധികം കഞ്ചാവുമായി നാലുപേരെ പൊൻകുന്നം പോലീസും ഡാൻസാഫ് സംഘവും ചേര്‍ന്ന് പിടികൂടി.എരുമേലി സ്വദേശികളായ നാലുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ കസ്റ്റഡിയിലുള്ളത്.
ഞായറാഴ്ച (ഒക്ടോബർ 25) രാവിലെ ഏഴരയോടെ പൊൻകുന്നം മിനി സിവില്‍ സ്റ്റേഷന് മുൻപില്‍ വെച്ചാണ് സംഭവം. ബെംഗളൂരുവില്‍ നിന്നും യാത്രക്കാരുമായി മടങ്ങിയെത്തിയ ‘യാത്ര’ എന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബസ്സിനുള്ളില്‍ പ്രത്യേകമായി സൂക്ഷിച്ചിരുന്ന നാല് പെട്ടികളില്‍ കഞ്ചാവ് പായ്ക്കറ്റുകള്‍ അടുക്കിവെച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പിടിയിലായവരെ കേന്ദ്രീകരിച്ച്‌ ലഹരി കടത്ത് ശൃംഖലയെക്കുറിച്ചും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊൻകുന്നം പോലീസും ഡാൻസാഫ് ടീമും ചേര്‍ന്ന് കേസില്‍ തുടർനടപടികള്‍ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post