സൗദി അറേബ്യയില്‍ നിരോധിത മരുന്ന് കൈവശം വച്ചതിന് പിടിയിലായ വയനാട് സ്വദേശിനിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വിട്ടയച്ചു


റിയാദ്: സൗദി അറേബ്യയില്‍ നിരോധിത മരുന്ന് കൈവശം വച്ചതിന് പിടിയിലായ വയനാട് അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനയെ വിട്ടയച്ചു.സൗദിയില്‍ നിരോധിച്ച മരുന്നുകള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.
എന്നാല്‍ സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റിയുടെയും നാർകോടിക്‌സ് കണ്‍ട്രോള്‍ ഡയറക്‌ടറേറ്റിന്‍റെയും പരിശോധനയില്‍ ലഹരി മരുന്നല്ലെന്ന് തെളിയുകയായിരുന്നു.
സംഭവത്തില്‍ ഇന്ത്യൻ എംബസിയുടെയും കോണ്‍സുലേറ്റിന്‍റെയും ഇടപെടല്‍ നടത്തിയിരുന്നു.
മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ഫിലോമിന ബംഗളൂരുവില്‍നിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തില്‍ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.
ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവിനും ഭർത്താവിനും ഫിലോമിന ശബ്ദ്‌ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചതായി സന്ദേശത്തില്‍ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post