ബോളിവുഡ് താരം ടൈഗര്‍  ഷ്റോഫിന് നേരെ വെടിവയ്പ്പ്, ആക്രമിച്ചത് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബയിലെ ജുഹുവില്‍ വെടിവയ്പ്പ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തതെന്നാണ് വിവരം.ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ടൈഗറിന് നേരെ ബൈക്കിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. താരത്തിന് പരിക്കേറ്റില്ലെങ്കിലും ഡ്രൈവറുടെ കൈയ്ക്ക് വെടിയേറ്റു.
സംഭവത്തിന് പിന്നാലെ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍, ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സല്‍മാൻ ഖാനൊപ്പം പ്രവർത്തിക്കുന്ന സിനിമാ മേഖലയിലുള്ളവർക്കെതിരെയും ഭീഷണി മുഴക്കി. ടൈഗർ ഷ്റോഫിന് ബിഷ്‌ണോയി സംഘത്തിന്റെ നിർദേശങ്ങള്‍ അവഗണിച്ച്‌ സല്‍മാൻ ഖാനൊപ്പം ജോലി തുടർന്നതാണ് ആക്രമണത്തിന് കാരണമെന്ന് അനില്‍ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ ശബ്ദസന്ദേശത്തില്‍ അവകാശപ്പെട്ടു.
ആക്രമണം നടത്തിയവരെ തിരിച്ചറിയുന്നതിനും വെടിവയ്പുണ്ടായ സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളുടെ ആധികാരികതയും പൊലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

Previous Post Next Post