ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷം; നഗരസഭാ ചെയർമാന് മർദ്ദനം; നാളെ നഗരസഭാ പരിധിയിൽ യുഡിഎഫ് ഹർത്താൽ

 



ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടാവുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു. ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി.

നഗരസഭാ ചെയർമാനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ (03-10-2026, ശനിയാഴ്ച) ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ ആചരിക്കുന്നത്. എന്നാൽ അവശ്യ സർവീസുകളടക്കമുള്ള വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്ഥലത്ത് വലിയ തോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്.

Post a Comment

Previous Post Next Post