പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച്‌ സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

 


തിരുവനന്തപുരം: ഇന്റർനെറ്റില്‍ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകള്‍ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകള്‍ വർദ്ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ്.ബാങ്കുകള്‍, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകാർ ഇന്റർനെറ്റില്‍ വ്യാജ നമ്പറുകള്‍ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.

സഹായത്തിനായി ഉപഭോക്താക്കള്‍ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരില്‍ ഫോണില്‍ റിമോട്ട് ആക്‌സസ് അല്ലെങ്കില്‍ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള ചെറിയ തുക അടയ്ക്കാൻ നിർദ്ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തി വൻ സാമ്പത്തിക തട്ടിപ്പാണ് ഇവർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post