44 വര്‍ഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യൻ വനിതകള്‍ക്ക് സ്വര്‍ണം

 


ച്നഗോയ (ജപ്പാൻ):  ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച്‌ ഇന്ത്യൻ വനിതാ ഹോക്കി ടീം.പത്താം മിനിറ്റില്‍ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. സമനില ഗോള്‍ കണ്ടെത്താൻ ഗോള്‍ കീപ്പറെ അടക്കം പിൻവലിച്ച്‌ ചൈന ആക്രമിച്ച്‌ കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകള്‍ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നായികയും ഗോള്‍കീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.1982ല്‍ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയില്‍ ഇന്ത്യ‌ സ്വർണം നേടിയത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലില്‍ കടന്നത്.


രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സെമിയില്‍ ദക്ഷിണ കൊറിയയെ 2-0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ഈ ചരിത്രവിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഇതോടെ പതിനാറായി.

Post a Comment

Previous Post Next Post