യുഎഇയിലെ പ്രവാസികള്‍ അറിയാൻ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി, നിര്‍ദേശവുമായി വിമാനക്കമ്പനികള്‍

 


അബുദാബി: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് റിയാദിലേക്കുള്ള വിമാനസർവീസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയത്.ഇതിന്റെ ഭാഗമായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളില്‍ നിന്ന് റിയാദിലേക്കുള്ള സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികള്‍ അറിയിച്ചു.

ഇതോടെ ഇന്ന് യാത്രചെയ്യാനിരുന്നവർക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് നേരിടേണ്ടിവന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

വിമാനത്താവളത്തിലെ പ്രവർത്തന തടസം കാരണം അബുദാബിക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകള്‍ ഇത്തിഹാദ് എയർവേയ്‌സ് റദ്ദാക്കി. അബുദാബിയില്‍ നിന്ന് റിയാദിലേക്കുള്ള EY551, EY555 വിമാനങ്ങളും റിയാദില്‍ നിന്ന് അബുദാബിയിലേക്കുള്ള EY552, EY556 വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റം വരാൻ സാദ്ധ്യതയുണ്ടെന്നും ഇത്തിഹാദ് അറിയിച്ചു. യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുകയോ ഇത്തിഹാദുമായി ബന്ധപ്പെടുകയോ ചെയ്യുക.

Post a Comment

Previous Post Next Post