സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒക്ടോബർ നാല് മുതല്‍ ഏഴ് വരെ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തില്‍ വ്യാപകമായും ലക്ഷദ്വീപില്‍ ചിലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post