കോഴിക്കോട്: വീട്ടിലെ കറന്റ് ബില്‍ കുറയ്‌ക്കാനായി സോളർ സ്ഥാപിക്കാനിറങ്ങിയതായിരുന്നു പേരാമ്പ്ര സ്വദേശി ബഷീർ ചിത്രകൂടം.എന്നാല്‍ സോളർ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ വീട്ടുമുറ്റത്ത് കുഴിയെടുത്തപ്പോള്‍ ബഷീറും കുടുംബവും കണ്ടത് വർഷങ്ങളായി തിരഞ്ഞുനടന്ന ഒരു സ്വർണമാല. നാല് വർഷം മുൻപ് നഷ്ടപ്പെട്ട ഭാര്യ ഫാത്തിമയുടെ ഒരു പവൻ മാലയാണ് അപ്രതീക്ഷിതമായി മണ്ണിനടിയില്‍ നിന്ന് തിരിച്ചുകിട്ടിയത്.
എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയല്‍ സ്വദേശിയായ ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ മാലയാണ് 4 വർഷം മുൻപ് വീട്ടില്‍വച്ച് കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ടതായി കരുതി കുടുംബം അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെയാണ് വീട്ടില്‍ സോളർ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എർത്ത് സ്ഥാപിക്കാൻ വീടിനോട് ചേർന്ന് ആദ്യം കുഴിയെടുത്തു. എന്നാല്‍ കെഎസ്‌ഇബി അധികൃതർ നടത്തിയ പരിശോധനയില്‍ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി. എർത്ത് മറ്റൊരു ഭാഗത്ത് സ്ഥാഇതോടെ വീടിന്റെ മുറ്റത്ത് പുതിയ സ്ഥലത്ത് കുഴിയെടുക്കേണ്ടിവന്നു. കുഴിയെടുക്കുന്നതിനായി മുറ്റത്ത് പാകിയിരുന്ന കടപ്പ കല്ലുകള്‍ മാറ്റി. മണ്ണ് നീക്കി ഏകദേശം ഒന്നരയടി താഴെയെത്തിയപ്പോഴാണ് സ്വർണമാല കണ്ടെത്തിയത്. എർത്ത് സ്ഥാപിക്കുന്ന ജോലിക്കെത്തിയ കായണ്ണ സ്വദേശി സുബീഷാണ് മാല കണ്ടെടുത്തത്. ഉടൻ തന്നെ സ്വർണമാല ബഷീറിനെ ഏല്‍പിച്ചു.പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
Post a Comment