മാഹി: മലബാറിലെ പ്രഥമ ബസിലിക്കയും ദക്ഷിണ ഭാരതത്തിലെ ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷത്തെ വാർഷിക തിരുനാൾ മഹോത്സവത്തിന് ഒക്ടോബർ 5 തിങ്കളാഴ്ച കൊടിയേറും. ഒക്ടോബർ 22 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ മഹോത്സവത്തിലെ പ്രധാന തിരുനാൾ ദിനങ്ങൾ ഒക്ടോബർ 14, 15 തീയതികളിലാണ്.
ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 11:30-ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുനാൾ ചടങ്ങുകളിൽ 12:00 മണിക്ക് അദ്ഭുത പ്രവർത്തകയായ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപ പ്രദർശനവും നടക്കും. വൈകുന്നേരം 6:00 മണിക്ക് ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിക്കും.
പ്രധാന ദിവസമായ ഒക്ടോബർ 14-ന് (തിരുനാൾ ജാഗരം) വൈകുന്നേരം നഗരപ്രദക്ഷിണവും, ഒക്ടോബർ 15-ന് (തിരുനാൾ ദിനം) കോഴിക്കോട് അതിരൂപത ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും. ഒക്ടോബർ 15-ന് പുലർച്ചെ 2:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ ശയന പ്രദക്ഷിണവും വൈകുന്നേരം 5:00 മണിക്ക് സ്നേഹസംഗമവും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 22-ന് തിരുനാൾ ചടങ്ങുകൾ സമാപിക്കും.
സമ്പൂർണ്ണ തിരുനാൾ സമയക്രമം (Schedule)


Post a Comment