തൃശ്ശൂർ: ഭർതൃവീട്ടില്‍ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന 22-കാരി മരിച്ചു. ചാലക്കുടി പോട്ട സ്വദേശി അഫ്സലിന്റെ ഭാര്യ എമില്‍ഡയാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെത്ത് ചോദ്യംചെയ്തുവരികയാണ്.
ഒക്ടോബർ ആറിനാണ് എമില്‍ഡയെ ഭർതൃവീട്ടില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരിയാരം സ്വദേശിനിയായ എമില്‍ഡയും അഫ്സലും രണ്ടുവർഷം മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദമ്പതിമാർക്ക് ഒരുവയസ്സുള്ള കുഞ്ഞുമുണ്ട്.
എമില്‍ഡയെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഒരു സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഫ്സലിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
Post a Comment