കണ്ണൂർ: കണ്ണൂർ സ്വദേശിയായ സോഷ്യല് മീഡിയ ഇൻഫ്ലുവൻസർ വാഹനാപകടത്തില് മരിച്ചു. ചാലാട് സ്വദേശി ശിവത്തില് അനൂപാണ് മരിച്ചത്.മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ ദേശീയപാതയില് നടാലിലായിരുന്നു അപകടം.
ഡിവൈഡറില് ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്കൂട്ടറില് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ഇരുവരും സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില് എത്തിച്ചെങ്കിലും ചികിത്സയില് തുടരുന്നതിനിടെ മരണം സംഭവിച്ചു.

Post a Comment