കോഴിക്കോട്: തൊട്ടില്പ്പാലത്ത് നിന്നും കാണാതായ മൊയിലോത്തറ സര്ക്കാര് എല്.പി സ്കൂള് അധ്യാപിക കെ.അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന് അവര് കോടതിയെ അറിയിച്ചു. തുടര്ന്ന് മാതാപിതാക്കള്ക്കും ഭര്ത്താവിനും കുട്ടികള്ക്കുമൊപ്പം അനുമോളെ വിട്ടയച്ചു.കാണാതായി 12-ാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയില് നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന അബ്ദുള് സമദിനെയും പൊലീസ് കണ്ടെത്തിയത്. പൊലീസ് കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുള് സമദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച കുടുംബം നല്കിയ ഹേബിയസ് കോര്പ്പസ് ഹര്ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നിര്ണായക നീക്കം ഉണ്ടായത്.
അബ്ദുള് സമദ് ഈയിടെ എടുത്ത സിം കണക്ഷന് പിന്തുടര്ന്നാണ് തൊട്ടില്പ്പാലം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടേക്ക് എത്തിയത്. തുടര് നടപടികളും കോടതി ഹാജരാക്കലും കോഴിക്കോട് എത്തിച്ച ഇരുവര്ക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് വൈദ്യ പരിശോധന പൂര്ത്തിയാക്കി.തുടര്ന്ന് നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും അനുമോള്ക്ക് കൗണ്സിലിങ് നല്കുകയും ചെയ്തു. ശേഷമാണ് കോടതിയില് ഹാജരാക്കിയത്. അനുമോളെയും സമദിനെയും കാണാതായെന്ന വിവരം പുറത്തുവന്നതിനു പിറകെ സമദിന്റെ കുടുംബം വടകര പൊലീസില് പരാതി നല്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില് ഇയാളെ കാണാനില്ലെന്നു കാണിച്ചു പൊലീസ് കേസെടുത്തിരുന്നു.
ഈ കേസില് ഹാജരാക്കുന്നതിനായി സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ഒരേ സമയം ഹാജരാക്കുകയാണുണ്ടായത്. ഇരുവരും ഒരു കോടതിയില് ഹാജരായി ഒന്നിച്ചു പോകാനാണു തീരുമാനമെന്നു പറയുന്ന സാഹചര്യം ഇതോടെ ഒഴിവാക്കാനായി.അനുമോളുടെ പ്രായമായ അച്ഛന്, അമ്മ, ഭര്ത്താവ്, മക്കള് എന്നിവരും കല്ലാച്ചി കോടതിയിലെത്തിയിരുന്നു. തുടര്ന്നാണ് കുടുംബത്തോടൊപ്പം പോകാനാണു താല്പര്യമെന്ന് അനുമോള് അറിയിച്ചത്. സമദിനെ വടകര കോടതിയും കുടുംബത്തോടൊപ്പം വിട്ടയച്ചു.
കേസില് നിന്നും പിന്മാറി പൊലീസ്:. മക്കളെ ഉപേക്ഷിച്ചതിന് ജുവൈനല് ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന് പൊലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. പതിനഞ്ചും പത്തും വയസുള്ള മക്കളുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തിയിരുന്നു.എന്നാല് പിന്നീട് ഈ തീരുമാനത്തില് നിന്നും പൊലീസ് പിറകോട്ടുപോയി. കുട്ടികളെ ഉപേക്ഷിച്ചതിന് കേസെടുത്താല് ഇരുവരെയും ജയിലില് അടക്കേണ്ട സാഹചര്യം വരുമായിരുന്നു.
ഇത് അവരുടെ സര്ക്കാര് ജോലി നഷ്ടപ്പെടുന്നതിനും സസ്പെന്ഷനും കൂടുതല് അച്ചടക്ക നടപടികള്ക്കും കാരണമാകുമായിരുന്നു. എന്നാല് കഴിഞ്ഞതെല്ലാം മറന്നു അനുമോളെ സ്വീകരിക്കാമെന്നു കുടുംബം നിലപാടെടുത്തതോടെ പൊലീസ് കടുത്ത വകുപ്പുകള് ചുമത്തുന്നതില് നിന്നും പിന്മാറുകയായിരുന്നു.Anumol, a government LP school teacher from Thottilpalam who had gone missing, was produced before the Kallachi Magistrate Court after being traced in Palakkad along with Abdul Samad. She told the court she wanted to stay with her family, and was later released to her parents, husband and children. Police had initially considered action under the Juvenile Justice Act but later backed away after the family agreed to take her back.
Post a Comment