ആലക്കോട് മേഖലയിലെ ക്ഷേത്രങ്ങളിൽ നവരാത്രി, വിജയദശമി ആഘോഷങ്ങൾ ഒരുങ്ങി



ആലക്കോട്: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ മഹാനവമി, വിജയദശമി ദിനങ്ങളിലെ പ്രത്യേക പൂജാ ചടങ്ങുകൾ നടക്കും.

ആലക്കോട് അരങ്ങം മഹാദേവ ക്ഷേത്രം ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ മഹാനവമി ചടങ്ങുകളും, ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾക്കായി വിദ്യാരംഭവും ഉണ്ടായിരിക്കുന്നതാണ്.

തിമിരി ശിവക്ഷേത്രത്തിൽ മഹാനവമി ദിനമായ നാളെ വൈകുന്നേരം ദേവിപൂജയും തുടർന്ന് വാഹനപൂജയും നടക്കും. 21-ന് വിജയദശമി നാളിൽ രാവിലെ ഒൻപത് മണി മുതൽ ഗ്രന്ഥപൂജയും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാർത്തികപുരം ധർമ്മശാസ്താ ക്ഷേത്രത്തിലും മഹാനവമി, വിജയദശമി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Post a Comment

Previous Post Next Post